നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെയിലെ വെയിൽസിൽ താമസിക്കുന്ന, കോട്ടയത്തിന്റെ പുത്രി ദീപ മധു എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ തന്നെയാണ് .
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും. ഗാർഹിക പീഡന ഇരകൾക്കും, സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W .Aid ട്രസ്റ്റി, ഡയറക്ടർ ബോർഡ് മെമ്പർ എന്നെ നിലകളിൽ സേവനമനുഷ്ഠിക്കുന്ന, മലയാളത്തിലും ,ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ്. അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്ന പുസ്തകത്തിലെയും, ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ' എന്ന പുസ്തകത്തിലെയും ഒരു രചയിതാവ് കൂടിയാണ് ദീപ ..

