Rajendra Panicker .N.G / രാജേന്ദ്ര പണിക്കർ .N.G
- Details
- Category: Directory
- Hits: 584
- Status: Active
- Languages: Malayalam ,English
- Country Living: Kuttanatu , Leeds ,U.K
- Major works: അഭിരാമി പിറക്കുന്നതും കാത്ത് - ചെറു കഥാ സമാഹാരം.
- About me:
ജന്മനാട് കുട്ടനാട്ടിലെ തെക്കേക്കരയില്‍. കഴിഞ്ഞ 24 വര്‍ഷങ്ങളായി അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ് കോളേജില്‍ ജോലിനോക്കുന്നു. ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകനും, സൂപ്പര്‍വൈസറും ആയി സേവനം അനുഷ്ടിച്ചിരുന്നു. തൊണ്ണൂറിന്റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു. അക്കാലത്ത്, ചില കഥകള്‍ 'കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി "അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയിരുന്നു. അപ്പോഴാണ് ഫെയിസ് ബുക്ക് എന്ന മീഡിയിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട് സജീവമാകമെന്നു കരുത്തിയത്.

