സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും, എഴുത്തുകാരനുമായ ബോധേശ്വരന്റെയും സംസ്‌കൃത പണ്ഡിതയായ കാർത്യായനി യുടെയും മകളായി ആറന്മുളയിൽ 1934 ൽ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദം. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം.
പ്രധാന കൃതികൾ
പാതിരാപ്പൂക്കൾ (കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം)
രാത്രിമഴ (കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം)
പാവം മാനവഹൃദയം
മുത്തുച്ചിപ്പി
ഇരുൾച്ചിറകുകൾ
സ്വപ്നഭൂമി
വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാനം, കേരള & കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, തുടങ്ങി അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

