Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

അനുഭവം, ചിന്ത, ഭാഷ, രചന... നവ മാധ്യമങ്ങൾ വളർന്നതോടുകൂടി പുതുമയാർന്ന ഒരു രചനാ സമ്പ്രദായം ഉരുത്തിരിഞ്ഞു വരുന്നു. സർഗ്ഗാത്മക രചയിലെ പുതിയ ഇടമാണ് ഹ്രസ്വ രചന. അതു ഡിജിറ്റൽ കാലഘട്ടത്തിന്റെ സംഭാവനയാണ്. അത് ഒരുപാട് വ്യക്തികളെ രചനയിലേക്കു തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. എല്ലാവരും എഴുത്തുകാർ ആയി മാറാനും, എല്ലാവരും വായിക്കപ്പെടാനും സാഹചര്യം ഒരുക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നു. നാളയുടെ രചനയാണത്. 'കട്ടൻകാപ്പിയും കവിതയും' അതു തിരിച്ചറിയുന്നു.

അന്താരാഷ്‌ട്ര തലത്തിൽ മലയാള ഭാഷയിൽ ആദ്യമായി ഹ്രസ്വ രചനാ മത്സരം നടത്തപ്പെടുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ പ്രാമുഖ്യം. എന്തും, എങ്ങിനെയും എഴുതാം. അതു സ്വതന്ത്ര രചന ആയിരിക്കണം എന്നു മാത്രം. അച്ചടി മാധ്യമത്തിൽ മുൻപ് പ്രസിദ്ധം ചെയ്തവ ആയിരിക്കരുത്. ഹ്രസ്വ രചന ആയിരിക്കേണ്ടത് കൊണ്ട്, 2000 വാക്കുകളിൽ കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന 5 എഴുത്തുകാർക്ക് പ്രശസ്തി പത്രവും, 2000 രൂപ വീതം വിലവരുന്ന പുസ്തകങ്ങളും സമ്മാനമായി നൽകുന്നു. സമ്മാനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത് www mozhi.org ആണ്. മത്സരത്തിനു ലഭിക്കുന്ന രചനകൾ www mozhi.org ൽ പ്രസിദ്ധം ചെയ്യുക വഴി തെരഞ്ഞെടുപ്പിൽ വായനക്കാർക്കുള്ള പങ്കാളിത്തം ഉറപ്പുവരുത്തും. വിദഗ്ധരുടെ അഭിപ്രായങ്ങളും ഇതോടൊപ്പം മാനിക്കും. നിങ്ങളുടെ രചനകൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ 2017 മെയ് 31 നു മുൻപായി ഇമെയിൽ ചെയ്യുക.