UK Malayalam Writers meetup

ചരിത്രമായി മാറുന്ന എഴുത്തുകാരുടെ ദ്വിതീയ സംഗമത്തിൽ, UK യിലെ മലയാളി എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. അതിൽ നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക. മാർച്ചു 23 ശനിയാഴ്ച ലണ്ടനിലെ കേരളാഹൗസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ Dr. സുരേഷ് C പിള്ള പങ്കെടുക്കുന്നു.
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. Click to Register
- Details
- Category: UK Malayalam Writers meetup
- Hits: 419
ഭാഷാ സ്നേഹികളായ പ്രവാസികൾക്കു 'മലയാളത്തിന്റെ അതിജീവനം' പ്രധാന വിഷയമാണ്. എന്നാൽ 'നൂറു വർഷങ്ങൾക്കു ശേഷം മലയാളം' എന്ന ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു. വർത്തമാന കാലത്തു, വിവര സാങ്കേതികതയിലെ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നതു അസംബന്ധമായിരിക്കും. പ്രവാസ ജീവിതത്തിൽ, മലയാള ഭാഷാ സംബന്ധിയായ ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നയ രൂപീകരണത്തിനു ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്കു ഈ നയങ്ങൾ മാർഗ്ഗദർശകമാകും. യുകെ യിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ, 'യുകെ എഴുത്തുകാരുടെ ദ്വിതീയ സംഗമം' ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ള ഒരു നയരൂപീകരണമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൗരവമായ ചർച്ചയ്ക്കു തയാറായി വരിക എന്ന് അപേക്ഷിക്കുന്നു. നിങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
23 Saturday, 2019 - Kerala house - Manor Park, London E12 5AD
- 09.30 - Registraiton
- 10.00 - സ്വാഗതം, ഉപക്രമം
- 10.20 മുതൽ
- - കവിതകൾ - Sindhu Satheeshkumar / Manju Varghese / Aniyan Kunnathu / Beena Roy / Simmy kuttikkat
- - പുസ്തക പരിചയം
- - സ്വയം പരിചയപ്പെടുത്തൽ
- 11.00 - ചർച്ച
സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ - Annie Paliath / Divya / Sindhu Eldo
ഓൺലൈൻ മാധ്യമങ്ങൾ - വെല്ലുവിളികളും, സാദ്ധ്യതകളും - Priya Kiran /
മലയാളം 100 വർഷങ്ങൾക്കു ശേഷം - Murukesh Panayara
ബിലാത്തിയില് മലയാളത്തിന്റെ അതിജീവനം - Meera Manoj /
- 1.00 - Lunch break / Networking
- 2.00 - Dr. Suresh C Pillai
- 2.30 - പുസ്തക പ്രകാശനം - മഷിത്തണ്ട്, ഛായ, My Nappy Brothers by Abel Joy
- DVD പ്രകാശനം - കവിതകൾ, by മുജീബ് വർക്കല
- 2.50 - എഴുത്തിന്റെ നൂറു വർഷങ്ങൾ - Muralee Mukundan
- 3.00 - ചർച്ച
എഴുത്തിലെ ഗുണനിലവാരം - V Pradeepkumar
കഥ പറയുമ്പോൾ - Jishma Shiju / Jinson Iritti
മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്തു - simmy kuttikkat
- 4.00 - ഭാവി പ്രവർത്തനങ്ങൾ - Murukesh Panayara
- 4.30 - കാവ്യ പുരാണം - ഒരു തിരനോട്ടം - Manoj Shiva
- 4.40 - Vote of thanks
Topics for Speech / Discussion
സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ - Anni / Divya / Sindhu Eldo
ഓൺലൈൻ മാധ്യമങ്ങൾ - വെല്ലുവിളികളും, സാദ്ധ്യതകളും - Priya Kiran /
മലയാളം 100 വർഷങ്ങൾക്കു ശേഷം - Murukesh Panayara
ബിലാത്തിയിലെ മലയാളത്തിന്റെ അതിജീവനം - Meera Manoj /
എഴുത്തിലെ ഗുണനിലവാരം - Pradeep B
കഥ പറയുമ്പോൾ - Jishma Shiju / Jinson Iritti
മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്തു - Simmy kuttikkat
എഴുത്തിന്റെ നൂറു വർഷങ്ങൾ - Muralee Mukundan
കാവ്യ പുരാണം - ഒരു തിരനോട്ടം - Manoj Shiva
Poetry
Sindhu Satheeshkumar
Manju Varghese
Aniyan Kunnathu
Beena Roy
Simmy kuttikkat
- Details
- Category: UK Malayalam Writers meetup
- Hits: 387
- Anil Kumar (MAUK)
- Sreejith Sreedharan (MAUK)
- Ajith Paliath
- V Pradeep Kumar (ഛായ)
- Sindhu Sathishkumar
- Aniyan Kunnath
- Dr. P M Ali
- Jacob Koyippally
- Canatious Athipozhiyil
- Balakrishnan Balagopal
- Sugathan Thekkeppura
- Jinson Iritti
- Dr Joshi Jose
- Hari Kumar
- Beena Roy
- Shafi Rahman
- Suresh Manampur
- Jose Antony
- Mini Raghavan
- Manju Varghese
- Details
- Category: UK Malayalam Writers meetup
- Hits: 587

ഇംഗ്ലണ്ടിലെ വസന്തകാലത്തു മലയാളം എഴുത്തുകാർ വീണ്ടും സമ്മേളിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. -
സ്വാഗതസംഘം
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിലേക്ക് എഴുത്തുകാരും, സാമൂഹ്യ പ്രവർത്തകരും ഒത്തുചേർന്ന ഒരു സ്വാഗതസംഘം രൂപീകരിക്കുന്നു. അതിലേക്ക് പേരുകൾ നിർദ്ദേശിക്കുവാൻ താത്പര്യപ്പെടുന്നു. അറിയിക്കുക. -
പുസ്തക പ്രകാശനം
നൂറു പേജിൽ നിൽക്കുന്ന ഒന്നോ, അമ്പതു പേജിൽ നിൽക്കുന്ന രണ്ടോ പുസ്തകങ്ങൾ അന്നേദിവസം പുറത്തിറക്കുവാൻ ശ്രമിക്കുകയാണ്. 'കവിതയും' 'ലേഖനവും' ആണ് ഉദ്ദേശിക്കുന്നത് .ഈ ഉദ്യമത്തിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ താഴെകൊടുക്കുന്ന മെയിൽ അഡ്രസ്സിൽ 2019 ജനുവരി 31 നു ഉള്ളിൽ രചനകൾ അയച്ചുതരണമെന്നു അപേക്ഷിക്കുന്നു. അയക്കേണ്ട വിലാസം
പുസ്തകം പ്രസിദ്ധീകരിക്കുവാൻ ഒരു വിഭാഗത്തിൽ കുറഞ്ഞത് ഇരുപതു കൃതികളെങ്കിലും ഉണ്ടായിരിക്കണം. ഒരാൾക്ക് ഇരുവിഭാഗത്തിലും കൂടി ഒരു കൃതി മാത്രമേ അയക്കുവാൻ പാടുള്ളൂ. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വേണ്ടുന്ന ചിലവിലേക്കു സ്പോൺസർ ചെയ്യുവാൻ താൽപ്പര്യമുള്ളവർ അജിത് പാലിയത്തിനെയോ മുരളീ മുകുന്ദനെയോ ഫെയ്സ്ബുക്ക് ഇൻബോക്സ് ചെയ്യുകയോ മൊബൈലിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
പുസ്തക പ്രദർശനം
പ്രവാസി മലയാളികളുടെ പുസ്തകങ്ങളുടെ പ്രദർശനത്തിനും, വില്പനയ്ക്കും സൗജന്യമായി സൗകര്യം ഒരുക്കുന്നു. ദയവായി പുസ്തകങ്ങളുമായി എത്തിച്ചേരുക.
പുസ്തക പ്രസാധനം
പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കു തങ്ങളുടെ ബിസിനസിനെ പ്പറ്റിയും, പ്രത്യേകതകളെപ്പറ്റിയും, വിപണന മാർഗ്ഗങ്ങളെപ്പറ്റിയും പ്രസന്റേഷനുള്ള അവസരം ഒരുക്കുന്നു. ദയവായി ബന്ധപ്പെടുക


