Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

വിനോദത്തിനു വേണ്ടി മാത്രം നടത്തപ്പെടുന്നവയാണ് താഴെ വിവരിക്കുന്ന ഓരോ ചടങ്ങും എന്ന് അറിയുക. മത്സരങ്ങൾ നടത്തി ആരിലും അപകർഷതാബോധം കുത്തിനിറയ്ക്കാൻ സംഘാടകർ ഉദ്ദേശിക്കുന്നില്ല.

വായനോത്സവം

16  വയസ്സോ അതിൽ താഴെയോ ഉള്ള പ്രവാസികൾക്കു പങ്കെടുക്കാം. പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകമായി പ്രസിദ്ധീകരിച്ച നോവലിൽ നിന്നോ, കഥാസമാഹാരത്തിൽ നിന്നോ ഒരു പേജ് വായിക്കുന്നതിന്റെ വീഡിയോ ഇനിപ്പറയുന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. https://www.facebook.com/groups/coffeeandpoetry. വായിക്കുന്ന ആളെയും, രചയിതാവിനെയും, രചനയെയും പരിചയപ്പെടുത്തിക്കൊണ്ടുവേണം വീഡിയോ ആരംഭിക്കേണ്ടത്. 

ഉദാ: ഞാൻ വിപിൻ. ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഖത്തറിൽ താമസിക്കുന്നു. ആലപ്പുഴ സ്വദേശിയാണ്. ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ആദ്യത്തെ പേജാണ് ഞാൻ വായിക്കുന്നത്.
1. വഴിയമ്പലം തേടി.
കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. .....
.......... ..... .......
.... രവി ആ അഴുക്കുപാടുകളിൽ ശ്രദ്ധചെലുത്താൻ ശ്രമിച്ചു. 
 
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകുന്നതായിരിക്കും (ഡിജിറ്റൽ സർട്ടിഫിക്കറ്റ്). യൂ കെ നിവാസികളായ വ്യക്തികൾക്കു  മലയാളോത്സവവേദിയിൽ വച്ചു സമ്മാനം നൽകുന്നു. 

Contact: 

കാവ്യോത്സവം 

അവതരിപ്പിക്കപ്പെടുന്ന കവിതയുടെ (2 / 4 വരികൾ) രചയിതാവ്  ആരെന്നു പറയുക. venue: Kerala house, London, Date: 02.11.2024, Time: 5pm

കഥോത്സവം 

അവതാരകൻ അവതരിപ്പിക്കുന്ന കഥാസന്ദർഭങ്ങളിൽ നിന്നും പുസ്തകം ഏതെന്നും ഗ്രന്ഥകത്താവ് ആരെന്നും തിരിച്ചറിയുക. 

കയ്യെഴുത്തുത്സവം (Handwriting)

16 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾക്കു പങ്കെടുക്കാം. venue: Kerala house, London, Date: 02.11.2024, Time: 2pm-5pm 
ലഭ്യമാക്കുന്ന മലയാളം പുസ്തകത്തിൽ നിന്നും ഒരു പാരഗ്രാഫ് പകർത്തി എഴുതുക. കടലാസ് നൽകുന്നതാണ്. പേന കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്നവർക്കു സമ്മാനം.

വരപ്പുത്സവം

16  വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾക്കു പങ്കെടുക്കാം. venue: Kerala house, London, Date: 02.11.2024, Time: from 2pm-5pm
മോഡൽ നോക്കി വരയ്ക്കുക. കടലാസ് നൽകുന്നതാണ്. pencil, erasar എന്നിവ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്നവർക്കു സമ്മാനം. 

(Registration is closed.)

mauk.org

K P Ramanunni at Coffee & poetry

K P Ramanunni at Coffee and poetry event, London

K P Ramanunni at Coffee and poetry event, London

Satchidanandan at Coffee & poetry

Satchidanandan at Coffee and poetry event, London

Satchidanandan at Coffee and poetry event, London