Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

പുതിയ സാങ്കേതിക ജ്ഞാനം ഉദിച്ചുയരുമ്പോള്‍ നിലവിലുള്ള ചില കാര്യങ്ങള്‍ മ്യുസിയത്തിലക്ക് മാറ്റേണ്ടതായി വരാറുണ്ട്.   transister ന്റെ ആവിര്‍ഭാവത്തോടെ, vacuum tube കള്‍ മ്യുസിയതിലെത്തി. Kindle പോലുള്ള ebook reader കള്‍ പുസ്തകങ്ങളെ മ്യുസിയത്തില്‍ എത്തിക്കുമോ എന്നതാണ് ഈ പുസ്തക ദിനത്തിലെ ആശങ്ക. പുസ്തകങ്ങള്‍ നിരന്തരം വായിച്ചു ശീലമുള്ളവര്‍ക്ക് പേപ്പറുകള്‍ മറിക്കുകയും, വായനക്കിടയില്‍ തുറന്ന പുസ്തകം നെഞ്ചില്‍ വച്ച് ഒന്ന് കണ്ണടക്കുകയും ചെയ്യുമ്പോളുള്ള ഒരു സുഖം kindle നും kobo യ്ക്കും നല്‍കാന്‍ കഴിയുമോ എന്ന് സംശയം. ഒരു പക്ഷെ, ഡിജിറ്റല്‍ ടെക്നോളജി യില്‍ കണ്ണ് കീറി ഉണരുന്ന പുത്തന്‍ തലമുറയ്ക്ക്, പുസ്തകം ഒരു അനാവശ്യ ബാധ്യതയായി ഭാവിയില്‍ തോന്നുമായിരിക്കാം. പക്ഷെ വിരല്‍ തുമ്പില്‍ എത്തി നല്‍ക്കുന്ന വിവരങ്ങള്‍ക്കും വിവരണങ്ങള്‍ക്കും പ്രയോജനം ഉണ്ടാവണമെങ്കില്‍ വായന ഒരു ഉത്സവം ആയി മാറിയേ തീരു. പുസ്തകങ്ങള്‍ നീണാള്‍ വാഴട്ടെ എന്ന് ആശിക്കുന്നതിനു പകരം, വായന ഒരു ആഘോഷമായി തീരട്ടെ എന്ന് ഈ പുസ്തക ദിനത്തില്‍ നമുക്ക് ആശംസിക്കാം.