യുകെ-യിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം MAUKയുടെ ആസ്ഥാനമായ ലണ്ടനിലെ കേരളാഹൗസിൽവച്ചു 2017 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു 2019 ൽ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാർ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങൾ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു. എഴുത്തുകാർ തമ്മിൽ പരിചയപ്പെടാനും, അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും വീണ്ടും ഒരു സംഗമം ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, അതിനുള്ള വേദി 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ 'മലയാളോത്സവം 2024' എന്ന പേരിൽ ഒരുക്കുന്നു. പുസ്തക പ്രദർശനം, പുസ്തക വില്പന, കലാ പ്രദർശനം, കവിതാലാപനം, എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
യുകെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും, മലയാളി കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകളും, പ്രമാണങ്ങളും വരും തലമുറകൾക്കുവേണ്ടി സൂക്ഷിക്കുന്നതിനായി ആരംഭിച്ച എഴുത്തച്ഛൻ ഗ്രന്ഥശാലയുടെ ഔപചാരികമായ ഉത്ഘാടനവും ഇതോടൊപ്പം നടത്തുന്നു. എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും. മലയാളി കലാപ്രവർത്തകർ സൃഷ്ട്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, സിനിമകളുടെ പോസ്റ്ററുകളും പ്രദർശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. നിങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയിക്കുക. Inviting volunteers to the Organising committee. Inviting sponsorship from community spirited businesses. അന്വേഷണങ്ങൾക്ക്, പ്രിയവ്രതൻ (07812059822) മുരളീമുകുന്ദൻ (07930134340) ശ്രീജിത്ത് ശ്രീധരൻ (07960212334). www.coffeeandpoetry.org, www.mauk.org.
Join the WhatsApp group
https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x


