Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Artist Nirmala Menon in London

MAUK കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന സൗജന്യ ചിത്രപ്രദർശനവും, പ്രശസ്ത കലാകാരിയായ നിർമ്മല മേനോനെ പങ്കെടുപ്പിക്കുന്ന ചർച്ചാ പരിപാടിയും ആസ്വദിക്കാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടി 2024 ഡിസംബർ 21 ശനിയാഴ്ച, ലണ്ടനിലെ കേരള ഹൗസിൽ നടത്തപ്പെടും. ചിത്രകാരിയെക്കുറിച്ചും അവരുടെ ചിത്രങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ സന്ദർശിക്കുക: www.coffeeandpoetry.org/artists/415-nirmala-menon.

MAUK Coffee & Poetry warmly invites you to a FREE Art Exhibition and Talk Show featuring the renowned artist Nirmala Menon on Saturday, 21st December 2024, at Kerala House, London

Explore the captivating works of Nirmala Menon and engage in an insightful discussion about her artistic journey.
Learn more about the artist and her creations at www.coffeeandpoetry.org/artists/415-nirmala-menon.

Event Details:
Venue: MAUK, Kerala House, 671 Romford Road, Manor Park, E12 5AD, London, UK
Date: Saturday, 21st December 2024

Schedule:
Exhibition: 2:00 PM
Talk Show: 5:00 PM

Contact for more information:
Manamboor Suresh: +44 73054 02018
Muralee Mukundan: +44 79301 34340
Priyan: +44 78120 59822

We look forward to seeing you there!


Report

ഭൗതികവും ആദ്ധ്യാത്മികവും ഒത്തുചേർന്ന, പ്രകൃതിയും മനുഷ്യരും ഒത്തുചേർന്ന, ശാസ്ത്രവും മാനവികതയും ഒത്തുചേർന്ന നിറക്കൂട്ടുകളുടെ പ്രദർശനമായിരുന്നു 2024 ഡിസംബർ 21 നു കേരളാ ഹൗസിൽ സംഭവിച്ചത്. നിർമ്മലാ മേനോൻ എന്ന പ്രഗത്ഭയായ ചിത്രകാരിയുടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനത്തെ തുടർന്ന് തന്റെ ചിത്രകലാ ജീവിതത്തെപ്പറ്റി അവർ സംസാരിക്കുകയും, സദസ്യരുടെ ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടികൾ നൽകുകയും ചെയ്തു. ചിത്രകാരനായ തന്റെ പിതാവിൽ നിന്നും നിറങ്ങളുടെ ലോകത്തേക്ക് പിച്ചവച്ച നിർമ്മല തനിക്കു ചുറ്റുമുള്ള ജീവിതങ്ങളെ നിരന്തരമായി കൗതുകത്തോടെ വീക്ഷിക്കുകയും, അതിന്റെ സങ്കീർണതകളെ അത്ഭുതത്തോടെ വിവിധ മാധ്യമങ്ങളിലേക്കു തന്റേതായ രീതിയിൽ പകരുകയും ചെയ്തു. ജലഛായാചിത്രങ്ങളായും, എണ്ണഛായാചിത്രങ്ങളായും, അക്രിലിക് ചിത്രങ്ങളായും അവയൊക്കെ വ്യവസ്ഥാപിത രീതികളെ തഴഞ്ഞുകൊണ്ട് ആവിഷ്കരിക്കപ്പെട്ടപ്പോൾ, അതിലൊക്കെ ജീവിതയോടുള്ള അടങ്ങാത്ത അഭിനിവേശം നിർവ്യാജമായി സന്നിവേശിപ്പിക്കപ്പെട്ടിരുന്നു. നിറങ്ങളുടെ തോഴിയായ നിർമ്മലയുടെ ചിത്രങ്ങൾ ആരിലും ഒരു കുളിരുപോലെ കടന്നു വരും.