Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

ഒരർഥത്തിൽ ഓണം ഒരു അന്തർദേശീയ ഉത്സവമാണ്. മലയാളികൾ ഇന്നു കേരളത്തിന്റെ ജോഗ്രഫിയിൽ മാത്രം ഒതുങ്ങുന്ന ജനവിഭാഗമല്ല. അവർ എത്തപ്പെടാത്ത രാജ്യങ്ങൾ കുറവാണ്. മലയാളി ഉള്ളയിടത്തെല്ലാം ഓണം കൊണ്ടാടുന്നു.

വളരെ ഉദാത്തവും, നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു സ്വപ്നത്തിന്റെ പിൻപേ മലയാളി കൂടിയിട്ട് നൂറ്റാണ്ടുകളായി. മനുഷ്യരെ ഒരുപോലെ വാഴാൻ കഥയിലൂടെ എങ്കിലും കളമൊരുക്കിയത്തിനു കഠിനമായ ശിക്ഷ വാങ്ങിയ ആളാണ് മഹാബലി. അതെ ലെജൻഡ് മഹാബലി. അദ്ദേഹത്തിന് ഒരു രക്തസാക്ഷിയുടെ പരിവേഷമുണ്ട്. 

അതുപോകട്ടെ. ഇന്നു നമ്മൾ വേറിട്ട ഓണത്തെപ്പറ്റിയാണു സംസാരിക്കുന്നതു. എക്കാലത്തും രാജവീഥികളിലൂടെ നിറപ്പകിട്ടോടെ, ശബ്ദ കോലാഹലത്തോടെ ഓണം കടന്നുപോകുമ്പോൾ, പാതകളുടെ പാർശ്വങ്ങളിലുള്ള ഓടയിലൂടെ വേറിട്ട ഓണം, നിശബ്ദമായി, അധോമുഖയായി, അപകർഷതാബോധത്തോടെ ഒഴുകിപ്പോയിരുന്നു. അതു നമ്മൾ അറിഞ്ഞിരുന്നില്ല. ഇക്കൊല്ലം കോവിഡിന്റെ കരിനിഴലിൽ, പ്രകൃതിക്ഷോഭങ്ങളുടെ ദുരന്താരവത്തോടെ വേറിട്ടോണം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്.

ഇതു കട്ടൻകാപ്പിയും കവിതയും ഒരുക്കുന്ന 106 മത്തെ പരിപാടിയാണ്. 16 മത്തെ സൈബർ സംഗമവും. ഇന്നത്തെ പരിപാടിയിൽ ഇവർ പങ്കെടുക്കുന്നു.

Prof. M N കാരശ്ശേരി (എഴുത്തുകാരൻ, പ്രാസംഗികൻ, ആക്ടിവിസ്റ് )
ലീല സന്തോഷ് (സിനിമാ പ്രവർത്തക | 'കരിന്തണ്ടൻ' )
V T സെബാസ്റ്റ്യൻ (സാമൂഹ്യപ്രവർത്തകൻ, ചെല്ലാനം)
Adv. ഹരീഷ് വാസുദേവൻ ശ്രീദേവി (Advocate in High Court of Kerala & National Green Tribunal. Consultant of Environment in UNDP)