
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 104 മത്തെ സംഗമത്തിലേക്കു സ്വാഗതം. എല്ലാ മൂന്നാം ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിലേക്കു സ്വാഗതം. അവതരണങ്ങൾ ഓരോ മാസവും തെരഞ്ഞെടുക്കുന്ന വിഷയവുമായോ, സാഹിത്യവുമായോ ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല.




