
നിങ്ങളുടെ മീശ ഏതാണ്? മത വിശ്വാസങ്ങളെ മാനിക്കുന്ന മീശ! മത യാഥാസ്ഥിതിക ബോധത്തിന്റെ വേരിളക്കുന്ന മീശ! പുരുഷാധിപത്യത്തിന്റെ ചിഹ്നമായി മാറുന്ന മീശ! സ്ത്രീ വിമോചനത്തെ ആവേശം കൊള്ളിക്കുന്ന മീശ! എഴുത്തുകാരനെ വിറപ്പിക്കുന്ന മീശ! എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറുന്ന മീശ. കക്ഷി രാഷ്ട്രീയത്തിന്റെ കുരുക്കിൽ പെട്ടുഴറുന്ന മീശ! പരമമായ സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ആകുന്ന മീശ!
അവിശ്വാസികളെ അധിക്ഷേപിക്കുമ്പോൾ സമൂഹത്തിൽ ഉരുൾ പൊട്ടലുണ്ടാകുന്നില്ല. പിന്നെ എന്താണ് അബദ്ധജഡിലമായ വിശ്വാസ പ്രമാണങ്ങൾ വിമർശിക്കപ്പെടുമ്പോൾ മാത്രം കാലവർഷ ക്കെടുതികൾ ഉണ്ടാകുന്നത്? മതങ്ങളെ തള്ളിപ്പറയുന്ന രാഷ്ട്രീയ കക്ഷികൾ മത പ്രീണനം പുറം വാതിലിലൂടെ തകൃതിയിൽ നടത്തുന്നുവോ? മത നിരപേക്ഷത വെറും ഏട്ടിലെ പശുവായി മാറുന്നുവോ?
കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന തുറന്ന ചർച്ചയിലേക്ക് സ്വാഗതം. 2018 ജൂലായ് 28 ശനിയാഴ്ച മാനർപാർക്കിലുള്ള കേരളഹൗസിൽ വൈകിട്ട് 6.30 നു എത്തിച്ചേരുക. (Kerala house 617, Romford Road, London E12 5AD - 6.30PM )

