
മനുഷ്യഭാവന അപാരമാണ്. എന്തും സങ്കല്പിക്കാം. അമാനുഷിക ശക്തികളെയും, അത്ഭുത ലോകങ്ങളെയും സൃഷ്ടിക്കാം. എപ്പോഴൊക്കെയോ ഇങ്ങനെ മനുഷ്യൻ സൃഷ്ടിച്ച പലതും മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഇടപെടാൻ തുടങ്ങി. വിശ്വാസവും അങ്ങിനെ തന്നെയാണ്. എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. വിചിന്തനത്തിന്റെ ആവശ്യത്തിലേക്കതു വിരൽ ചൂണ്ടുന്നു.
കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ കണ്ടുകഴിഞ്ഞു. വീരാരാധനയിൽ തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും, നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ചിന്തയ്ക്കു ചിന്തേരിടാൻ രവിചന്ദ്രൻ വരുന്നു. Essence UK യുടെ ഈസ്റ്റുഹാമിലെ പരിപാടിയെ സഹായിക്കാൻ കട്ടൻ കാപ്പിയും കവിതയും പ്രവർത്തകർ രംഗത്തുണ്ട്. മെയ് 26 ശനിയാഴ്ച നാലുമണിക്ക് ട്രിനിറ്റി സെന്ററിൽ എത്തിച്ചേരുക. ഒരു കാര്യം കൂടി. ആരും ചിന്തിക്കരുത്! ചോദ്യങ്ങൾ ചോദിക്കരുത്!

