2017
2017 - 9 events + 1 Gallery visit
January 15: Group Gallery visit - William Morris, Walthamstow
March: International short writing competition
May 1: Spring festival - Vasantholsavam - Kalidasa - rithu samharam
June 18: Summer Get-together, Greekshma samgamam - Anitha Thampi
August 20: Poly Varghese, Mohana Veena performance, Boul songs of Bengal, Poetry etc
September 24: Session on 'Malayalithavum manavikathayum' in association with River Indus, Hayes
October-November: Kadhakali awareness project - Dakshayagam by Irayimman Thampi - (performance on Nov11)
October 29: Session with poet Prabha Varma in association with KALA and Kaumudi Europe
November 1: Screening of documentary 'Aarunam' and discussion with director Ramachandran (KELI)
November 19: First ever malayalam writers meet in UK. Talk by Dr.Kavitha Balakrishnan on Art history of Kerala
- Details
- Category: 2017
- Hits: 1190

In association with River Indus, Hayes. At Navant Centre, Printing House Lane, Hayes, UB3 1AR. On Sunday 24 September 2017. From 3pm
കേരളീയനിൽ നിന്നും സാർവ്വ ലൗകിക പൗരനിലേക്കുള്ള മാറ്റമാണ് ഓരോ പ്രവാസി മലയാളിയുടെയും ആത്മ തിരക്കഥ. വേറൊരു രീതിയിൽ പറഞ്ഞാൽ ദേശീയതയിൽ നിന്നും അന്തർ ദേശീയതയിലേക്കുള്ള പറിച്ചു നടീൽ. ചെന്നു വീഴുന്ന ഇടങ്ങളിലെ സംസ്കാരങ്ങളുമായി ഇഴുകി ചേരുന്ന ഒരുകൂട്ടർ. ഗൃഹാതുരത്വത്തിന്റെ ദീർഘ നിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മറ്റൊരുകൂട്ടർ. ത്രിശങ്കു സ്വർഗ്ഗത്തിലെ പ്പോലെ മറ്റൊരു കൂട്ടർ. സ്വത്വം ആശയക്കുഴപ്പത്തിലായ നവ തലമുറ. എത്ര എത്ര വിചിത്രമായ കാഴ്ചകൾ. എല്ലാ കുടിയേറ്റങ്ങളിലും ഈ ഇഴുകിച്ചേരൽ അഥവാ adaptation ഒരു പ്രധാന ഘടകമാണ്. എത്ര തീവ്രമായിരിക്കുന്നുവോ adaptation, അത്രയ്ക്കു ലളിതവും സുഗമവുമായിരിക്കും തദ്ദേശ വാസികൾക്കിടയിലെ പ്രവാസിയുടെ ജീവിതം. തദ്ദേശവാസിയിൽ നിന്നും എത്തപ്പെട്ടവൻ എത്ര മാത്രം വ്യത്യസ്തനായിരിക്കുന്നുവോ, അത്രയ്ക്കു സംഘർഷ ഭരിതമായിരിക്കും അവിടങ്ങളിലുള്ള പ്രവാസിയുടെ ജീവിതവും. വംശീയ ശുദ്ധീകരണം വരെ ചെല്ലുന്നു ഇത്തരം സംഘർഷങ്ങൾ.
ഇനി മറ്റൊരു കാര്യമെടുക്കാം. "മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ" എന്ന മലയാള വാചകമില്ലെങ്കിൽ ഓണം വെറുമൊരു പുരാണകഥ മാത്രമാണ്. അതൊരു വികാരമായി ആരിലും ഉണ്ടാകില്ല. എല്ലാ മിത്തുകളും പ്രാദേശിക ഭാഷയിലാണ് അലിഞ്ഞു ചേർന്നിരിക്കുന്നത്. അതുകൊണ്ട് ഭാഷയില്ലെങ്കിൽ സംസ്കാരമില്ല. സംസ്കാരം ഭാഷയുമായി അലിഞ്ഞു ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് സാമ്രാജ്യത്വം സംസ്കാരത്തിലൂടെയും ഭാഷയിലൂടെയും കടന്നു കയറുന്നത്. അതുകൊണ്ടാണ് വെടിയുണ്ടയും പീരങ്കിയും ഇല്ലാതെ കോളനികൾ സൃഷ്ഠിക്കപ്പെടുന്നത്. അപ്പോൾ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്.
വീണ്ടും നമുക്ക് മലയാളിയായ പ്രവാസിയിലേക്കു മടങ്ങാം. Adaptation ഉം, Globalisation ഉം ആണോ പ്രധാനം? അതോ ദേശീയതയും മാതൃ ഭാഷയും ആണോ? മാതൃ ഭാഷയാണോ അന്തർദേശീയ ഭാഷകളാണോ പ്രധാനം? മലയാളം അന്തർദേശീയ ഭാഷയായി മാറുമോ? ഭാഷയുടെ കാര്യത്തിൽ സാങ്കേതികത (technology) ആരുടെ പക്ഷത്തേയ്ക്കാണ് ചായുന്നതു? സാങ്കേതികത വികസിക്കുന്നതോടെ ഭാഷകളുടെ ഭാവി എന്താണ്? ബഹുസ്വരത ഏട്ടിലെ പശുവാണോ?
കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മയുടെ അറുപത്തി അഞ്ചാമത്തെ പരിപാടിയിൽ, ഹെയ്സിൽ വച്ച് അന്വേഷണം ആരംഭിക്കുന്നു. ഏവർക്കും സ്വാഗതം. വരാൻ സാധിക്കാത്തവർ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമല്ലോ.
(അടിക്കുറിപ്പ്: ഇന്നു രാത്രിയിലെ പ്രധാന വാർത്ത - Stratford Westfield നു മുൻപിലെ acid attakack ൽ ആറുപേർക്ക് പരുക്ക്.)
- Details
- Category: 2017
- Hits: 1227

Mohana Veena performance and talk by Poly Varghese - On Sunday 20th August 2017 at Kerala house, Manor park, London E12 5AD from 5 pm.
Poly Varghese a Hindustani musician and Mohan veena player, disciple of great musician Vishwa Mohan Bhatt, is also an actor, poet and an activist. He was trained at Kerala Kalamandalam and Viswa Bharati University, Santiniketan (West Bengal). He has profound knowledge and years of experience in many genres of music like Rabindra Sangeet, Hindustani classical music, Baul songs of West Bengal, Sufi and Kabeer songs. With acclaimed talent in acting, Poly Varghese has been involved in experimental theatre for several years. He has worked with famed Indian theater exponents Krishnamurthy, Badal Sarcar and Nasser. He has acted in plays of different languages and has played several noteworthy roles in Tamil films. Poly has also composed music for films and theatre alike.
മലയാളിക്ക് പൊതുവെ അപരിചിതമായ സംഗീത വഴികളിലൂടെ ഒരു യാത്ര. അതാണ് ആഗസ്ത് 20, ഞായറാഴ്ച കേരള ഹൗസിൽ അരങ്ങേറുന്നത്. ഹിന്ദുസ്ഥാനിയും, സൂഫി സംഗീതവും, കബീർ ഗീതവും, രവീന്ദ്ര സംഗീതവും, ബൗൽ സംഗീതവും ഉറപ്പായും നമ്മൾ ഇഷ്ടപ്പെടും.
ഹിന്ദു മുസ്ലിം സമന്വയ ഭൂമികയ്ക്കു വളമൊരുക്കിക്കൊണ്ടാണ് സൂഫിസവും സൂഫി സംഗീതവും ഭാരതത്തിൽ നിലനിന്നത്. ഉത്തരേന്ത്യൻ സംഗീതമായ ഹിന്ദുസ്ഥാനിയെ ഇന്നത്തെ രീതിയിൽ പരുവപ്പെടുത്തിയതിൽ സൂഫി സംഗീതത്തിന് നിർണായകമായ പങ്കുണ്ട്. ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ഏറെ സ്വാധീനിച്ച ബൗൾ സംഗീതം അദ്ധ്യാത്മ ദർശനങ്ങളിൽ പദമൂന്നിയ നാടോടികളുടെ സപര്യയാണ്. ദിവ്യവും പരമവുമായ സ്നേഹത്തെ പാടി പുകഴ്ത്തുന്ന ബൗൾ സംഗീതം ഒരു ജീവിത രീതിയുടെ നെടും തൂണാണ്.
ഹിന്ദുസ്ഥാനിയിൽ പദം ഊന്നി നിന്നു കൊണ്ടാണ് രവീന്ദ്ര സംഗീതം പീലി വിടർത്തിയത്. രവീന്ദ്രനാഥ ടാഗൂർ എഴുതി രൂപകല്പന ചെയ്ത 2000 ൽ പരം ഗീതങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖല കളെയും തലോടി കടന്നു പോകുന്നു. രണ്ടു രാഷ്ട്രങ്ങളുടെ ദേശീയഗാന രചയിതാവിന്റെ ഗീതങ്ങൾ ഏതൊരു ബംഗാളിയുടെയും നാവിൻ തുമ്പിലെ ചിര സ്മരണയാണ്.
- Details
- Category: 2017
- Hits: 1194
"സർവ്വം പ്രിയേ! ചാരുതരം വസന്തേ."വസന്തം ആഹ്ലാദത്തിന്റെയും പ്രണയത്തിന്റെയും കാലമാണ്. നീർപ്പൊയ്ക കൾക്കും, വെൺ ചന്ദ്രികയ്ക്കും, മദാനാർത്തകൾക്കും ഒരുപോലെ അഴകു നൽകുന്നു വസന്തം. സാഹിത്യത്തിലെ വസന്തങ്ങളിലൂടെ ഒരു തേരോട്ടം. മഹാകവി കാളിദാസന്റെ ഋതുസംഹാരം മുതൽ സമകാലീന ചലച്ചിത്ര ഗാനങ്ങൾ വരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അന്വേഷണം. പങ്കെടുക്കുന്നവർക്കു ഈ പ്രമേയവുമായി ബന്ധപ്പെട്ട എന്തും അവതരിപ്പിക്കാം. ഏവർക്കും സ്വാഗതം. Venue: Kerala house, 671 Romford Road, Manor Park E12 5AD. Date: Bank holiday Monday, 1st May 2017. Time: 4pm.


