2016
2016 - 8 events + 2 Gallery visits
February 20: Tribute to ONV
February 27: Art exhibition 4th & finale of art project. Kerala house
March 19: Janakeeyamaaya manimuzhakkangal - homage to kalabhavan mani - Kerala house
June 18: Corridors of Democracy, Kerala house.
July 9: Tribute to Kavalam Naraya Panickar
October 16: Felicitating 'Bilathi pranayam, Guru mission
November 6: Group Gallery Visit, National Gallery
November 27: Autumn festival, sharath sangamam - Awarded Hashim for winning Poetry competition 2015, Chhaya release.
December 11: Group Gallery Visit - Tate Britain
December 26: Exhibition by Jose, Discussion at Unit 3 Projects, 3 Empson St, London E3 3LT
- Details
- Category: 2016
- Hits: 1268
ജനകീയ കലാകാരനായിരുന്ന കലാഭവൻ മണിക്ക് ആദരാഞ്ജലികൾ. കലയും സാഹിത്യവും ശാസ്ത്രവും ബഹുഭൂരിപക്ഷം വരുന്നവരിലേക്ക് എത്തിച്ച മഹത്തുക്കളെ ഓർക്കുന്നു. ഒപ്പം നാടൻ പാട്ടുകളും അവതരിപ്പിക്കുന്നു. തയ്യാറായി വരുന്നവർക്ക് നാടൻ പാട്ടുകൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. പാടാൻ ഉദ്ദേശിക്കുന്ന പാട്ടുകൾ മുൻകൂട്ടി അറിയിച്ചാൽ സംഗീതോപകരണങ്ങൾ അകമ്പടി ഒരുക്കുന്നതായിരിക്കും. കഴിയുമെങ്കിൽ കേരളത്തിൽ പണ്ടു കാലത്തു നിലനിന്നിരുന്ന തനി നാടൻ പാട്ടുകൾ തന്നെ പാടാൻ തെരഞ്ഞെടുക്കുക. ഈ പേജിൽ അത്തരം പാട്ടുകൾ പ്രസിദ്ധം ചെയ്യുന്നതാണ്. 19th Saturday 2016 at Keralahouse, 671 Romford Rd, London E12 5AD from 6.30pm. മലയാളം നാടൻ പാട്ടുകൾ For a list of malayalam folk songs and lyrics visit: http://keralaliterature.com/folkhome.php നേരം പോയ് നേരം പോയ് പൂകൈത മറ പറ്റ്യേ ...നേരം പോയ് നേരം പോയ് പൂകൈത മറ പറ്റ്യേ ... Read full at http://keralaliterature.com/folksong.php?id=12 Listen the song https://www.youtube.com/watch?v=6RWLo4fpNHI
- Details
- Category: 2016
- Hits: 970
Report 20.02.2016 ONV യുടെ കവിതകളിലുടെയും ഗാനങ്ങളിലുടെയും ഒരു തീർഥ യാത്ര ആയിരുന്നു ഇന്നു കേരള ഹൗസിൽ വച്ചു നടന്ന അനുസ്മരണം. ജയ്സൺ, രവീന്ദ്രൻ നായർ, ഫ്രാൻസിസ് അഞ്ജലോസ്, സുമതി രവീന്ദ്രൻ, മണമ്പൂർ സുരേഷ്, സിസിലി ജോർജ്, ശശി കുളമട, ഹരി നായർ, സുഗതൻ, പ്രിയവ്രതൻ എന്നിവർ കവിയുടെ സാഹിത്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ സദസ്യർക്കു പരിചയപ്പെടുത്തി. അതിൽ കവിതയും, ജീവിത വീക്ഷണവും, നാടക സിനിമാ അനുഭവങ്ങളും ഉണ്ടായിരുന്നു. കവിയുടെ പ്രശസ്തങ്ങളായ സിനിമാ-നാടക ഗാനങ്ങൾ സംഘമായി ആലപിച്ചത് അന്തരിച്ച കവിക്കുള്ള ഉദാത്തമായ ആദരാഞ്ജലികൾ ആയിരുന്നു. സുധീർ വാസുദേവന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.
2010 ഒക്ടോബർ മാസത്തിൽ കട്ടൻ കാപ്പിയും കവിതയും തുടങ്ങിയപ്പോൾ ആദ്യത്തെ ഒത്തുചേരൽ ONV യ്ക്ക് ജ്ഞാന പീഠ പുരസ്കാരം ലഭിച്ചതിൽ സന്തോഷിക്കുവാനായിരുന്നു. 2007 ലെ പുരസ്കാരം അറിയിച്ചത് 2010 സെപ്റ്റംബറിൽ ആയിരുന്നു. അന്നു സാഹിത്യ-കലാ കുതുകികളായ സുഹൃത്തുക്കൾ കേരളാ ഹൗസിൽ ഒത്തുകൂടി. ONV യുടെ കവിതകളും, നാടക - സിനിമാ - ലളിത ഗാനങ്ങളും ആലപിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ കവിയുടെ വേർപാട് ദുഃഖകരമാണ് എന്നതിനുപരി പ്രധാനപ്പെട്ടതുമാണ്. ഇവിടെ ഞങ്ങൾ അമര ഗാനങ്ങളുടെ ചക്രവർത്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു, വേദനയോടെ. Tribute to ONV Kurup on Saturday 20th February 2016 at Kerala house, 671 Romford Road, London E12 5AD from 6pm.
- Details
- Category: 2016
- Hits: 779
Finale of the Art Project which started in October 2015 is scheduled on Saturday 27th of February 2016 at Kerala house, 671 Romford road, Manor park, London E12 5AD from 2-5 pm. There would be communal drawing and painting for which all materials like paper, brush, paint, crayon, chalk etc will be provided FREE of cost. Parallel to this, an art exhibition will also be held at the same venue. Those interested can participate both programmes. Maximum 2 pieces of art work will be allowed for an individual. Those who wish to exhibit may please contact the organisers in advance. 2015 ഒക്ടോബർ മാസത്തിൽ ആരംഭിച്ച ആർട്ട് പ്രോജക്ടിന്റെ പരിസമാപ്തി 2016 ഫെബ്രുവരി 27 - ശനിയാഴ്ച 2-5 PM ന് കേരളാ ഹൌസിൽ വച്ച് നടത്തുന്നു. സമൂഹ ചിത്രരചനയും ചിത്ര പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ആർക്കും ഇവയിൽ പങ്കെടുക്കാവുന്നതാണ്. ചിത്ര രചനയ്ക്ക് ആവശ്യമായ കടലാസ്, ചായം, ബ്രഷ് തുടങ്ങിയവ സൗജന്യമായി നൽകുന്നാതാണ്. പ്രോജക്ടിന്റെ ഭാഗമായി മൂന്നു തവണ നടത്തിയ സമൂഹ ചിത്ര രചനയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഇതോടൊപ്പം പ്രദർശിപ്പിക്കുന്നതായിരിക്കും. ഇതോടൊപ്പം താല്പര്യമുള്ള ആർക്കും സ്വന്തം ചിത്ര രചനകൾ പ്രദർശിപ്പിക്കാവുന്നതാണ് (ഒരാൾക്ക് 2 രചനകൾ മാത്രം). പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നവർ ദയവായി ബന്ധപ്പെടുക. ചിത്ര രചനാ വൈഭവം ഉയർത്താനും ചിത്രാസ്വാദനത്തിനു പ്രോത്സാഹനം നൽകാനുമായി ആരംഭിച്ച ഈ പ്രോജക്റ്റ്, വരും വർഷങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.
- Details
- Category: 2016
- Hits: 1039
An evening with Kavalam Narayana Panicker & Jayaprabha Menon. The free event is held on Sunday 21 June 2015 from 5.30pm at Oswal House (Second Floor) Campbell Road, Croydon CR0 2SQ.

