Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Report 20.02.2016 ONV യുടെ കവിതകളിലുടെയും ഗാനങ്ങളിലുടെയും ഒരു തീർഥ യാത്ര ആയിരുന്നു ഇന്നു കേരള ഹൗസിൽ വച്ചു നടന്ന അനുസ്മരണം. ജയ്സൺ, രവീന്ദ്രൻ നായർ, ഫ്രാൻസിസ് അഞ്ജലോസ്, സുമതി രവീന്ദ്രൻ, മണമ്പൂർ സുരേഷ്, സിസിലി ജോർജ്, ശശി കുളമട, ഹരി നായർ, സുഗതൻ, പ്രിയവ്രതൻ എന്നിവർ കവിയുടെ സാഹിത്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ സദസ്യർക്കു പരിചയപ്പെടുത്തി. അതിൽ കവിതയും, ജീവിത വീക്ഷണവും, നാടക സിനിമാ അനുഭവങ്ങളും ഉണ്ടായിരുന്നു. കവിയുടെ പ്രശസ്തങ്ങളായ സിനിമാ-നാടക ഗാനങ്ങൾ സംഘമായി ആലപിച്ചത് അന്തരിച്ച കവിക്കുള്ള ഉദാത്തമായ ആദരാഞ്ജലികൾ ആയിരുന്നു. സുധീർ വാസുദേവന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.


2010 ഒക്ടോബർ മാസത്തിൽ കട്ടൻ കാപ്പിയും കവിതയും തുടങ്ങിയപ്പോൾ ആദ്യത്തെ ഒത്തുചേരൽ ONV യ്ക്ക്  ജ്ഞാന പീഠ പുരസ്കാരം ലഭിച്ചതിൽ സന്തോഷിക്കുവാനായിരുന്നു. 2007 ലെ പുരസ്കാരം അറിയിച്ചത് 2010 സെപ്റ്റംബറിൽ ആയിരുന്നു. അന്നു സാഹിത്യ-കലാ കുതുകികളായ സുഹൃത്തുക്കൾ കേരളാ ഹൗസിൽ ഒത്തുകൂടി. ONV യുടെ കവിതകളും, നാടക - സിനിമാ - ലളിത ഗാനങ്ങളും ആലപിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ കവിയുടെ വേർപാട് ദുഃഖകരമാണ് എന്നതിനുപരി പ്രധാനപ്പെട്ടതുമാണ്. ഇവിടെ ഞങ്ങൾ അമര ഗാനങ്ങളുടെ ചക്രവർത്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു, വേദനയോടെ.  Tribute to ONV Kurup on Saturday 20th February 2016 at Kerala house, 671 Romford Road, London E12 5AD from 6pm.