Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

ഗുഹാ വാസിയായ കാട്ടു മനുഷ്യനില്‍ നിന്നും നാം എത്രയോ പിന്നോക്കം പോയിരിക്കുന്നു!. സംസ്കാരം ഉണ്ടെന്ന്  അവകാശപ്പെടുമ്പോഴും നാം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ മൃഗങ്ങളെ പ്പോലും ലജ്ജിപ്പിക്കും. അടുത്ത കാലത്ത് ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയോട്  കുറെ മനുഷ്യര്‍ കാട്ടിയ ക്രൂരത ഒറ്റപ്പെട്ട സംഭവമല്ല. മാധ്യമങ്ങള്‍ ചൂടുള്ള പുതിയ  വാര്‍ത്ത എത്തിക്കുമ്പോള്‍ നാം ഇതും മറക്കും, മറ്റു പലതും പോലെ. നിയമങ്ങള്‍ കൊണ്ട് മാറ്റാന്‍ കഴിയുന്നതാണോ മനുഷ്യന്റെ മനോഭാവം?. നൂറ്റാണ്ടുകളായി സ്ത്രീകളോടു കാട്ടുന്ന ഈ അനീതികള്‍ക്ക്  അറുതി ഉണ്ടാകുമോ?. മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തുറന്ന ചര്‍ച്ചയില്‍ പങ്കെടുക്കുക. ശനിയാഴ്ച (12.01.2013) വൈകിട്ട് 6 മണിമുതല്‍ കേരളാ ഹൌസില്‍ എത്തിച്ചേരുക. പ്രധാന അവതാരകന്‍ : Prof  തോമസ്‌  സെബാസ്ട്യന്‍ ( university of Birmingham ) Atrocities against women continues though we claim to live in a civilized society. Are we really civilized? Irrespective of the prime roles played by women in family and society, she is treated as the second sex!. She is hunted down. Can changes in law trigger a change in attitude? You are invited to participate the open discussion based on the recent gang rape happened in Delhi. Lead Presenter: Prof Thomas Sebastian ( University of Birmaingham ) The programme jointly hosted by MAUK women's group and Kattan Kaappiyum Kavithayum - ( Malayalam literary evening ) is scheduled to be on Saturday 12th January 2012 at Kerala house from 6 pm. Report:    An open discussion, based on the recent gang rape that has happened in Delhi, hosted by the Malayalee Association of UK (MAUK) on January 12 at Kerala House, 671 Romford Road, Manor Park, London was attended by a houseful crowd. Majority of those who attended felt that there should be serious introspection or examination of one's own conscious thoughts and feelings when it comes to looking at women in general - be it at home or outside world. Prof Thomas Sebastian from the University of Birmingham and Vaidyaratnam Dr. R Raghavan were the invited presenters. The Open discussion started with Mrs Meera Manoj's introduction explaining to the audience the aims and objectives of the discussion. A minute silence was observed remembering the Delhi gang-rape victim. This was followed by an invitation speech by Mrs Sreekala Pillai and an introduction speech by Mr Francis Angilose. Participants expressed openly about their views on the issue of rape where some of the female participants said that men’s attitude towards women must change. Few of the notable views expressed was to work towards a clean political system integrating women to more powerful roles and to have an easy fearless system for reporting rape. Priyavrathan addressed the audience expressing his genuine hope to make a change in our society by making the necessary changes within yourselves. Sudheer Vasudevan gave the vote of thanks on behalf of MAUK to guests as well as the participants. The programme was jointly hosted by MAUK women's group and Kattan Kaappiyum Kavithayum - (Malayalam literary evening) which is open to all. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത തെന്തുകൊണ്ടാണ്?. പച്ചക്കു പറഞ്ഞാല്‍ വിവരമില്ലാത്തതുകൊണ്ട്‌ മാത്രമാണ്. വിദ്യാഭ്യാസ മുള്ളവര്‍ക്കും വിവരക്കേടുണ്ടാകാം. കപടമായ വിശ്വാസങ്ങളും, തെറ്റായ അറിവും, മതാന്ധതയും, വിവരക്കേടിന്റെ ഈറ്റില്ലമാണ്. അറിവിന്റെ വാതായനങ്ങള്‍ കൊട്ടി അടച്ചു, സ്വന്തം വിശ്വാസങ്ങളും പ്രമാണങ്ങളും ശരി മാത്രമാണെന്ന് കരുതുമ്പോള്‍ നഷ്ടമാകുന്നത്  ജീവിതത്തിന്റെ സത്യങ്ങളാണ് . ആണും പെണ്ണും വ്യത്യസ്തമാണ് . വ്യത്യസ്തമെന്നാല്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന്  അര്‍ഥമില്ല. ഡല്‍ഹികള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ? ചോദ്യം പിന്നെയും അവശേഷിക്കുന്നു. വാദ പ്രതിവാദങ്ങള്‍ കൊണ്ട് മുഖരിതമായ വേദിയില്‍ , ചര്‍ച്ചയുടെ ലക്ഷ്യങ്ങള്‍ കുറെ എങ്കിലും ചോര്‍ന്നു പോയി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി നടക്കുന്ന അനീതിയും, അതിനെ മാറ്റിമറിക്കാന്‍ മടിച്ചു നില്‍ക്കുന്ന നിഷ്ക്രിയ ഭരണ യന്ത്രവും നമ്മളില്‍ ആത്മ രോഷം ഉണര്‍ത്തി എങ്കില്‍ , അതു സ്വാഭാവികം മാത്രമാണ്. രക്ത സാക്ഷികള്‍ ഉണ്ടാവുകയും ബഹു ജന പ്രക്ഷോ പണങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്തെങ്കില്‍ മാത്രമേ അനീതിക്കെതിരായ നിയമങ്ങള്‍ ഉണ്ടാവുകയൊള്ളൂ എന്ന  അവസ്ഥ ഒരു ജനതയുടെ ഗതികേടാണ് . നിയമങ്ങള്‍ ഉണ്ടായാലും അതു പ്രാവര്‍ത്തികമാകില്ല എന്ന അവസ്ഥ അതിലും വലിയ ഗതികേടാണ്.