Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Janani 2025

ഒന്നര നൂറ്റാണ്ടുകാലത്തെ ബിലാത്തി മലയാളി പ്രവാസജീവിതത്തിന്റെ സ്പന്ദനങ്ങൾ ചേർത്തു വച്ച്, തലമുറകളുടെ ആഹ്ലാദമായി മാറിയ മലായാളി അസോസിയേഷൻ ഓഫ് ദി യൂ കെ യൂടെ വാർഷിക പ്രസിദ്ധീകരണമായ 'ജനനി'യിലേക്ക് രചനകൾ ക്ഷണിച്ചുകൊള്ളുന്നു. കഥകൾ, അനുഭവങ്ങൾ, യാത്രാക്കുറിപ്പുകൾ, ലേഖനങ്ങൾ, കവിതകൾ എന്നിവ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചു തരിക. 

അര നൂറ്റാണ്ടുകാലത്തെ സാമൂഹിക ഇടപെടലിന്റെ കരുത്തിൽ, സാംസ്കാരിക സമന്വയവേദിയായി എന്നും നിലനിന്നിരുന്ന ഈ സംഘടന, അന്വേഷണാത്മകമായി കുടിയേറ്റ ചരിത്രത്തിന്റെ ഏടുകൾ തിരയുന്നു. ആദ്യകാല കുടിയേറ്റ മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ, അവർ അഭിമുഖീകരിച്ച പ്രതിസന്ധികൾ, അവരെ മുന്നോട്ടു നയിച്ച ഘടകങ്ങൾ, അക്കാലത്തെ ജീവിത സാഹചര്യങ്ങൾ, ജീവിത രീതികൾ, പ്രധാന സംഭവങ്ങൾ എന്നിവ  ശേഖരിച്ചു രേഖയായി പ്രസിദ്ധപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു. ഈ വിഷയങ്ങളിൽ നിങ്ങൾക്കുള്ള വിവരങ്ങൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചു തരിക. ഇതിലേക്കായി, മുഖാമുഖങ്ങൾ നടത്തുന്നതിനും, രേഖകൾ കണ്ടെത്തുന്നതിനും താല്പര്യമുള്ള വ്യക്തികളെ ആവശ്യമുണ്ട്. ദയവായി ബന്ധപ്പെടുക.

യു കെ യുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ മലായളി പ്രവാസികളെപ്പറ്റിയുള്ള ഫീച്ചറിലേക്കു വിവരങ്ങൾ ശേഖരിക്കുന്നു. ലേഖനങ്ങൾ തയാറാക്കുമ്പോൾ, അത്തരം വ്യക്തികളുടെ പൂർണമായ പേര്, ചിത്രം, ജീവിതകാലം, പ്രവർത്തന മേഖല, കൈവരിച്ച നേട്ടങ്ങൾ, സമൂഹത്തിനു നൽകിയ സംഭാവനകൾ, എന്തുകൊണ്ട് അവർ സ്മരിക്കപ്പെടണം എന്നീ വിവരങ്ങൾ ഉണ്ടായിരിക്കണം. ലേഖനങ്ങൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചു തരിക.

കൂടുതൽ വിവരങ്ങൾക്ക് 

078120 59822
പ്രിയവ്രതൻ 
ചീഫ് എഡിറ്റർ, ജനനി