Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Benyamin at Coffee and poetry, London
നമുക്കൊരുമിച്ചെഴുതിത്തുടങ്ങാം ശ്രേഷ്ഠഭാഷയുടെ പുതിയ ഒരുദ്ധ്യായം. മലയാളോത്സവം 2024 ഭംഗിയായി കൊണ്ടാടാൻ കഴിഞ്ഞു. MAUK യുടെ ശക്തവും കർമ്മനിരതവുമായ നേതൃത്വവും, അനേകം സന്നദ്ധപ്രവർത്തകരുടെ നിസ്വാർഥമായ പ്രവർത്തനവും, സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിർലോഭമായ സഹകരണവും ഈ വലിയ സ്വപ്നസാക്ഷാത്കാരത്തിന്റെ വിജയത്തിന്റെ ഘടകങ്ങളായാണ്. യൂ കെ യിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, വില്പന, മലയാളബന്ധമുള്ള കലാപ്രവർത്തകരുടെ ചിത്രങ്ങളുടെ പ്രദർശനം, ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും നടുവിൽ ഇരുന്നുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനായ ബെന്യാമിനുമായി നടത്തിയ സർഗ്ഗസംവാദം, എഴുത്തച്ഛൻ ഗ്രന്ഥശാലയുടെ ഔപചാരികമായ ഉദ്ഘാടനം, എഴുത്തുകാരെ ഭാവിസംബന്ധിയാക്കാൻ പ്രാപ്‌തരാക്കുന്ന ഏറ്റവും നൂതനവിഷയമായ 'സർഗ്ഗരചനയിലെ നിർമ്മിതബുദ്ധി' - യെപ്പറ്റിയുള്ള (AI in creative writing) പ്രൗഢമായ അവതരണം, അതേത്തുടർന്ന ചർച്ച, പുസ്തക പ്രകാശനം എന്നിവയാൽ സമ്പുഷ്ടമായ രണ്ടു ദിനങ്ങൾ. സംവാദങ്ങൾ നയിച്ച ബെന്യാമിനോടും, അനി ഗോപിനാഥിനോടും സ്നേഹം അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയോടും കറയില്ലാത്ത നന്ദിയും കടപ്പാടും മലയാളി അസോസിയേഷൻ ഓഫ് ദി യു കെ യുടെ പേരിൽ രേഖപ്പെടുത്തുന്നു. ഈ ഹേമന്തത്തിൽ, പ്രവാസമലയാളത്തിന്റെ സുവർണ്ണ കാലത്തിന്റെ തിരുപ്പിറവിയിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാതങ്ങൾ താണ്ടിയെത്തിയവരോടു നിസ്സീമമായ സ്നേഹം അറിയിക്കുന്നു. നമുക്കൊരുമിച്ചു ശ്രേഷ്ഠഭാഷയുടെ പുതിയ ഒരുദ്ധ്യായം എഴുതിത്തുടങ്ങാം.
 
ജീവിതം എത്ര മനോഹരമാണെന്നു വീണ്ടും തിരിച്ചറിയുന്നു. നിമ്നോന്നതങ്ങളും യാദൃച്ഛികതകളും ഉണ്ടെങ്കിലും അത് അഭംഗുരം സുപ്രഭയായി ഒഴുകിക്കൊണ്ടിരിക്കും.
Malayalolsavam 2024
mauk.org

K P Ramanunni at Coffee & poetry

K P Ramanunni at Coffee and poetry event, London

K P Ramanunni at Coffee and poetry event, London

Satchidanandan at Coffee & poetry

Satchidanandan at Coffee and poetry event, London

Satchidanandan at Coffee and poetry event, London