2024
2024 ഫെബ്രുവരിയിൽ, അന്തരിച്ച ബ്രിട്ടീഷ് കവിയും, നടനും, എഴുത്തുകാരനുമായ ബെഞ്ചമിൻ സെഫനായിയുടെ സ്മരണാഞ്ജലിയിൽ അദ്ദേഹത്തിന്റെ സാഹിത്യ സംഭാനകളെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ 'റെഫ്യൂജി ബോയ് ' എന്ന നോവലിനെപ്പറ്റി വിശദമായ ചർച്ച ഉണ്ടായി. ലോകോത്തര സിനിമകളായ പഥേർ പാഞ്ചാലി, ബൈസിക്കിൾ തീവ്സ് എന്നിവയെപ്പറ്റിയുള്ള വിശദമായ ചർച്ചകൾ സംഘടിപ്പിച്ചു. ചിത്രങ്ങളിലെ ക്ലിപ്പിംഗുകൾ പ്രദർശിപ്പിച്ചത് ചർച്ചകൾക്കു കൂടുതൽ കരുത്തേകി.
ചെണ്ട വായനയിൽ അഗ്രഗണ്യനായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, തന്റെ സംഘത്തോടൊപ്പം പ്രദർശനപ്രകടനം നടത്തി. വിവിധതരം ചെണ്ടമേളങ്ങളെപ്പറ്റിയും, അതിനുപയോഗിക്കുന്ന ഉപകരണങ്ങളെപ്പറ്റിയും, മേളങ്ങൾ നടത്തപ്പെടുന്ന പ്രധാന ഉത്സവങ്ങളെപ്പറ്റിയും, അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയത്തെപ്പറ്റിയും വിശദമായ ചർച്ച ഉണ്ടായിരുന്നു.
2024 നവംബർ 2 മുതൽ 3 വരെ മലയാളോത്സവം (Festival of Malayalam) കൊണ്ടാടി. പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ മുഖ്യാതിഥി ആയിരുന്നു. യു കെ യിലെ മലയാളം എഴുത്തുകാരുടെ മൂന്നാം ദേശീയ സമ്മേളനം, മലയാളി കലാപ്രവർത്തകരുടെ ചിത്രകലാ പ്രദർശനം, യു കെ മലയാളം എഴുത്തുകാരുടെ പുസ്തക പ്രദർശനം എന്നിവ ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഡിസംബറിൽ പ്രശസ്ത ചിത്രകാരിയായ നിർമലാ മേനോന്റെ ചിത്രകലാ പ്രദർശനവും, ചർച്ചയും സംഘടിപ്പിച്ചു.
2024 നവംബർ മുതൽ 'Thursday Coffee Club @ zoom' എന്ന ശീർഷകത്തിൽ ഓൺലൈൻ ആയി സാഹിത്യ ചർച്ചകൾ ആരംഭിച്ചു. ഇത് ഒന്നിടവിട്ടുള്ള വ്യാഴാഴ്ചകളിൽ വൈകിട്ട് 7 മണിമുതൽ നടത്തപ്പെടുന്നു.
A tribute was held to honor the late British poet, actor, and writer Benjamin Zephaniah, who passed away in December 2023. The event introduced his literary contributions, including a detailed discussion of his novel 'Refugee Boy'. In-depth discussions were also held about world-renowned films like Pather Panchali and Bicycle Thieves. Clips from these films were showcased, adding strength to the discussions.
Matannoor Shankaran Kutty Marar, a distinguished figure in chenda (traditional Kerala percussion), along with his group, conducted a performance presentation. There was a detailed discussion about various types of chenda ensembles, the instruments used in them, the main festivals where these performances are held, and his own professional experiences.
From November 2 to 3, 2024, the Festival of Malayalam (Malayalotsavam) was celebrated, with renowned writer Benyamin as the chief guest. The event included the third National Conference of Malayali writers in the UK, a visual arts exhibition by Malayali artists, and a book exhibition by UK-based Malayalam writers. In December, a painting exhibition and discussion by the famous artist Nirmala Menon was also organized.
From November 2024, online literary discussions began under the title 'Thursday Coffee Club @ zoom'. These are held on alternate Thursdays from 7 PM onwards.
- Details
- Category: 2024
- Hits: 445

Remembering Sathyajith Ray through his masterpiece ‘Pather Panchali’, a film made without a script, but became one of the greatest films of all times. FREE event.
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 4.30pm on Sunday, March 10, 2024
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മണമ്പൂർ സുരേഷ് +44 7305 402018
മുരളീ മുകുന്ദൻ +44 7930 134340
- Details
- Category: 2024
- Hits: 379

Tribute to poet Benjamin Zephaniah who died on 7 December 2023 (aged 65)
ബ്രിട്ടീഷ് കവിയും, നടനും, ഗായകനും, അധ്യാപകനും ആയിരുന്ന ബെഞ്ചമിൻ സെഫനിയ- യ്ക്കു ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ ജീവിതവും, രചനകളും പരിചയപ്പെടുത്തുന്നു.
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 3.30pm on Saturday, February 10, 2024
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
മണമ്പൂർ സുരേഷ് +44 7305 402018
Report

2024 ഫെബ്രുവരി 10 നു കേരളാഹൗസിൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച പരിപാടിയിൽ, 2023 ഡിസംബറിൽ അന്തരിച്ച ബ്രിട്ടീഷ് കവിയും, നടനും, ഗായകനും, അധ്യാപകനും ആയിരുന്ന ബെഞ്ചമിൻ സെഫനായയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളും, പരിവർത്തനങ്ങളും, അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകളും വളരെ വിശദമായി ശ്രീ മണമ്പൂർ സുരേഷ് അവതരിപ്പിച്ചു. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ Talking Turkeys, What Stephen Lawrence Has Taught Us എന്നീ കവിതകൾ ശ്രീ സുരേഷ് പരിചയപ്പെടുത്തി. വളരെ ശ്രദ്ധിക്കപ്പെട്ട 'The Refugee Boy' എന്ന നോവൽ പ്രിയവ്രതൻ പരിചയപ്പെടുത്തി. ആഫ്രിക്കൻ രാഷ്ട്രങ്ങളായ എറിട്രിയയും, എത്യോപ്യയും തമ്മിലുണ്ടായ അതിർത്തി യുദ്ധത്തിന്റെ ക്രൂരതയിൽ നിന്നും പലായനം ചെയ്ത് ഇംഗ്ലണ്ടിൽ അഭയം തേടുന്ന അലം എന്ന ബാലന്റെ ജീവിതം, ഈസ്റ്റ് ലണ്ടനിലെ മനോർ പാർക്കിനും പരിസരത്തുമായി വികസിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഏതാണ്ട് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപ് ഹോമോ സാപിയൻസ് ആഫ്രിക്കൻ വൻകരയിൽ നിന്നും ഭൂമിയുടെ ഇതര ഭാഗങ്ങളിലേക്കു കുടിയേറിയതാണ് മനുഷ്യചരിത്രം എന്ന് പഠനങ്ങൾ പറയുന്നു. ചർച്ചയിൽ മുരളീ മുകുന്ദൻ, മിഥുൻ പട്ടേൽ, സിജി, ഫ്രഡിൻ സേവ്യർ, ശ്രീകുമാർ അമ്പലക്കര എന്നിവർ പങ്കെടുത്തു.

