
ഭൂമിയിൽ നിന്നും പേന എന്ന എഴുത്തുപകരണം അപ്രത്യക്ഷമാകും മുമ്പ് നമുക്കൊരു കത്തെഴുതാം. ഐതിഹ്യ കഥാപാത്രങ്ങളായ കംസനോ, ഗോലിയാത്തിനോ, സാൻറ്റാ യ് ക്കോ, ഗന്ധർവ്വനോ, സുന്ദരിയായ യക്ഷിക്കോ, മലക്കിനോ എഴുതാം. വിഷയമോ? കോവിഡ് മുതൽ തെരഞ്ഞെടുപ്പുവരെ പാരാവാരം പോലെയല്ലേ വിഷയങ്ങൾ! അല്ലെങ്കിൽ, ചക്രവാളത്തിലേക്കു പറന്നുപോയ സമാധാനത്തിന്റെ പ്രാവിനെപ്പറ്റി എഴുതാം. അതുമല്ലെങ്കിൽ അവസാന തോണിക്കായുള്ള കാത്തിരിപ്പിനെപ്പറ്റി എഴുതാം. എഴുതുന്നതെന്തായാലും കട്ടൻകാപ്പിയുടെ FB താളിൽ ലൈവ് ആയി ഡിസംബർ 19 ശനിയാഴ്ച വായിക്കുമല്ലോ? (പ്രത്യേക സമയം ബാധകമല്ല.)

