Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

സൈബർ മീറ്റ് 9 ൽ നമ്മൾ കൊറോണാന്തരലോകത്തെപ്പറ്റി ഏറെ ചിന്തിച്ചു. സാമ്പത്തിക രംഗത്തും, തൊഴിൽമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ കട്ടൻകാപ്പിയും കവിതയും മെയ് 24 നു ഫേസ്ബുക്കിലൂടെ ഒരു സർവേ നടത്തി.

പോളേട്ടന്റെ ചോദ്യം ഇതായിരുന്നു. "എവിടെ നിന്നു ജോലി ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു?" ഉത്തരങ്ങൾ "വീട്ടിൽ നിന്നും", "തൊഴിലിടത്തിൽ നിന്നും", "വീട്ടിലും തൊഴിലിടത്തുമായി" എന്നൊക്കെയായിരുന്നു.

വീട്ടിൽ നിന്നും ജോലി ചെയ്യാൻ താല്പര്യപ്പെടുന്നവർ വ്യക്തമായും സർവേയിൽ മുന്നിട്ടു നിൽക്കുന്നു. കുറെ വ്യക്തികൾ വീടും, തൊഴിലിടവും ചേർന്ന ഒരു കൂട്ടുകെട്ടു താത്പര്യപ്പെടുന്നു. എന്തുകൊണ്ട് എന്നുള്ളത് കൗതുകമുണ്ടാക്കും. കൂടുതൽ പേർ poll -ൽ ഇനിയും പങ്കെടുക്കുകയാണെങ്കിൽ മറ്റു ചില ട്രെൻഡുകൾ കൂടി മനസ്സിലാക്കാമായിരുന്നു. ഉദാഹരണത്തിന് സ്ത്രീകളാണോ, പുരുഷന്മാരാണോ വീട്ടിൽ നിന്നും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നതിൽ കൂടുതൽ?. ചില തൊഴിലുകൾ വീട്ടിൽ നിന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ, അവരുടെ ഇഷ്ടം എന്താണെന്ന് അറിയുന്നതും കൗതുകമുണ്ടാക്കും. ഈ poll ന്റെ പ്രത്യേകത നമുക്കതു എഡിറ്റു ചെയ്യാം എന്നതാണ്. എന്നുവച്ചാൽ അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന്.

സർവ്വേ ചില സൂചനകൾ നൽകുന്നുണ്ട്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ, വാഹനങ്ങളുടെ ഉപയോഗം, പട്ടണങ്ങളുടെ വളർച്ച, വീടു വില, അങ്ങനെ പലതും. നിങ്ങൾ എന്തു പറയുന്നു? പട്ടങ്ങളിലെ തിരക്കു കുറയുമോ? വീടിന്റെ വില കുറയുമോ? ഗാർഹിക പീഡനം കൂടുമോ? മാനസികാരോഗ്യം മെച്ചപ്പെടുമോ? മലിനീതീകരണം കുറയുമോ? ചെറുകിട കച്ചവടക്കാർ കുത്തുപാള എടുക്കുമോ? ഹൈ സ്ട്രീറ്റുകൾ സജീവമാകുമോ?

https://www.facebook.com/groups/coffeeandpoetry